Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speeding Bike

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

മും​ബൈ: മും​ബൈ​യി​ലെ മ​റൈ​ൻ ഡ്രൈ​വി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. എ​ൻ. എ​സ്. റോ​ഡി​ലെ പാ​ഴ്സി ജിം​ഖാ​ന ജം​ഗ്ഷ​ൻ സി​ഗ്ന​ലി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

കാ​ൽ​ന​ട​യാ​ത്രി​ക​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് സി​ഗ്ന​ൽ ലം​ഘി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വും യു​വ​തി​യും അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മൂ​ന്ന് പേ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up